കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ ജൂണ്‍ 28, 29
കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ ജൂണ്‍ 28, 29 തീയതികളില്‍ ആരംഭിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുളള കോളേജുകളില്‍ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കി. സര്‍വകലാശാലാ പരിധിക്ക് പുറത്തുള്ള കോളേജുകളും സെന്റുറുകളാക്കിയിട്ടുണ്ട്. ബി.എസ്സി., ബി.കോം. പരീക്ഷകള്‍ രാവിലെ 9.30 മുതല്‍ 12.30 വരെയും ബി.എ. പരീക്ഷകള്‍ രണ്ടുമുതല്‍ അഞ്ചുവരെയുമായിരിക്കും നടത്തുക. സര്‍വകലാശാലയ്ക്ക് പുറത്ത് 11 കേന്ദ്രങ്ങളിലാണ് പരീക്ഷ.