ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാഫലം നാളെ
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ (ഐ.സി.എസ്.ഇ, ഐ.എസ്.സി) പരീക്ഷാഫലം ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് പ്രഖ്യാപിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ). cisce.org, results.cisce.org എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷ സി.ഐ.എസ്.സി.ഇ റദ്ദാക്കിയിരുന്നു. ഇന്റേണല്‍ അസെസ്മെന്റ് വഴിയാണ് വിദ്യാര്‍ഥികളുടെ ഫലം തയ്യാറാക്കിയത്.