ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസത്തില്‍ തനതുമുദ്ര പതിപ്പിച്ച സ്ഥാപനം. സെന്റ് അല്‍ഫോന്‍സാകോളേജ്, പശുക്കടവ്, കുറ്റ്യാടി, കോഴിക്കോട്
ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസത്തി ല്‍ തനതുമുദ്ര പതിപ്പിച്ച സെന്റ് അല്‍ ഫോന്സാ കോളേജ് ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് പശുക്കടവിലുള്ള വിശാലമായ കാമ്പസിലേക്ക് പ്രവര്‍ത്തനം മാറ്റി. ലോകോത്തരവിദ്യാഭ്യാസസ്ഥാപനത്തോട് കിടപിടിക്കുന്ന കാമ്പസും ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി പുതുകാലഘട്ടത്തിന് അനുയോജ്യമായ പഠനരീതിയുമാണ് ഇവിടെ നിലവില്‍ വരുക. വിദേശത്തും സ്വദേശത്തും ഉള്ള അധ്യാപകരുടെ സേവനവും ഇവിടെ ലഭിക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച ഹോട്ടല്‍മാനേജ്മെന്റ് കോളേജ് എന്ന നിലയിലേക്ക് ഉയരുന്ന രീതിയിലുള്ള സജ്ജീകരണങ്ങള്‍ ഇവിടെ തയ്യാറാക്കിയിരിക്കുന്നു. 1500 വര്‍ഷത്തിലധികം ലോകത്താകമാനം സാന്നിധ്യമുള്ള സെന്റ് ബെനഡിക്റ്റിന് സന്യാസിമാരുടെ നേതൃത്വത്തിലായിരിക്കും കോളേജ് നടത്തപ്പെടുക. വിദ്യാര്‍ഥികളുടെ വ്യക്തിവികസനം, അച്ചടക്കം, ഭാഷാപരിജ്ഞാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പഠനരീതിയാണ് ഇവിടെ നടപ്പാക്കുന്നത്.