ഓൺലൈൻ ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം
അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും മുൻനിര സാധ്യതകൾ ഉൾക്കൊണ്ട് ബിഷപ്പ് മൂർ കോളജ് മാവേലിക്കര, കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട, സേക്രട്ട് ഹാർട്ട് കോളജ് ചാലക്കുടി, ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട, സെൻറ് ജോൺസ് കോളജ് ആഗ്ര എന്നീ കോളജുകൾ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഗുരു അംഗദ് ദേവ് ടീച്ചിങ് ലേണിങ് സെന്ററുമായി(GAD-TLC) ചേർന്ന് രണ്ടാഴ്ചത്തെ ഓൺലൈൻ ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അധ്യാപകരെയും ഗവേഷണ വിദ്യാർഥികളെയും ലക്ഷ്യമാക്കിയുള്ള ഈ പ്രോഗ്രാം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 13 വരെയാണ് നടത്തപ്പെടുന്നത്. മെറ്റീരിയൽസ് സയൻസുമായും ഗവേഷണവുമായും ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.