കെജിടിഇ പരീക്ഷ നവംബർ 15 മുതൽ
കേരളാ ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ (കൊമേഴ്സ് ഗ്രൂപ്പ്) കംപ്യൂട്ടർ (വേഡ് പ്രോസസിങ്) പരീക്ഷ നവംബർ 15 മുതൽ എൽബിഎസിന്റെ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലെ KGTE2021 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ചു പരീക്ഷാ സമയവും തീയതിയും തിരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ച സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്നവർക്കു മാത്രമേ പരീക്ഷയിൽ പങ്കെടുക്കാനാകൂ.