വാട്ട്സാപ്പിൽ അയച്ചത് പിൻവലിക്കാൻ
വാട്ട്സാപ്പിൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാൻ നിലവിൽ ഏഴു മിനിട്ടായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ അതിന്റെ സമയ ദൈർഘ്യം വളരെ വർധിപ്പിച്ചിരിക്കുകയാണ് . 68 മിനുട്ടും 16 സെക്കൻഡുമാണ് ഇപ്പോൾ ഉപയോഗപ്പെടുത്താവുന്ന സമയം . ഇതു വഴി വീഡിയോ, ഫോട്ടോ, സന്ദേശങ്ങൾ എന്നിവ മായിച്ചു കളയണമെന്നു തോന്നിയാൽ അതിനു സാവകാശം ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് ഇത് വലിയ ആശ്വാസമാണ് മായിച്ചു കളയാനുള്ള വഴി : വാട്ട്സാപ്പിൽ നിന്നു മായിച്ചു കളയേണ്ട സന്ദേശം തെരഞ്ഞെടുക്കുക, ചാറ്റിൽ അമർത്തുക , മെനുവിൽ നിന്നു് ഡിലീറ്റ് തെരഞ്ഞെടുക്കുക ഡിലീറ്റ് ഫോർ എവരി വൺ അമർത്തുക . ഇതൊടെ അയച്ച സന്ദേശം മാഞ്ഞു പോകുന്നു