പഠിക്കുന്നവര്‍ക്കെല്ലാം തൊഴില്‍ കൊടുക്കുന്ന സിപെറ്റ്


സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി (സിപെറ്റ്) എന്ന കേന്ദ്രസര്‍
ക്കാര്‍ സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ക്കെല്ലാം തൊഴിലുറപ്പാക്കുന്നു. രാജ്യമെങ്ങും 32 ക്യാംപസുകളുണ്ട്.
ഇതിനു പുറമേ, ലേണിങ് സെന്‍ററുകളും, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് സെന്‍ററുകളും വൊക്കേഷണല്‍ ട്രെയിനിങ് സെന്‍ററുകളുമുണ്ട്.
സിപെറ്റിന്‍റെ ആസ്ഥാനം ചെന്നൈ ആണ്. കൊച്ചിയില്‍ കളമശ്ശേരിയിലെ FACT ക്യാംപസിലാണ്
കേരളത്തിലെ സെന്‍റര്‍. ഡിസൈനിങ്, മാനുഫാക്ചറിങ്, പ്ലാസ്റ്റിക് പ്രോസസിങ്, ടൂളിങ്, ടെസ്റ്റിങ്
ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് എന്നിങ്ങനെ വിവിധ കോഴ്സുകളുണ്ട്. വലിയ ഡിമാന്‍റുള്ള കോഴ്സുകളാണിത്.
ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് ടെക്നോളജി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക് മൗള്‍ഡിങ് ടെക്നോളജി എന്നിവയ്ക്ക് മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം. തെരഞ്ഞെടുത്ത സര്‍വകലാശാലകളുടെ കീഴില്‍ ബിരുദിരുദാനന്തര കോഴ്സുകളും സിപെറ്റ് സെന്‍ററുകള്‍ നടത്തുന്നുണ്ട്. കൊച്ചിയിലെ സെന്‍റര്‍ ഫോര്‍ ബയോ പോളിമര്‍ സയന്‍സ്
ആന്‍ഡ് ടെക്നോളജി (CBPST) കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ റിസര്‍ച് സെന്‍റര്‍ കൂടിയാണ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754338