ക്വീൻ എലിസബത്ത് സ്കൂൾ ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കുന്നു: പ്രധാന വിദ്യാഭ്യാസ വാർത്തകൾ... ക്വീൻ എലിസബത്ത് സ്കൂൾ ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കുന്നു: പ്രധാന വിദ്യാഭ്യാസ വാർത്തകൾ...
ന്യൂഡൽഹി ∙ ലണ്ടനിലെ പ്രശസ്തമായ ‘ക്വീൻ എലിസബത്ത് സ്കൂൾ’ ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കുന്നു. 1573 ൽ ആരംഭിച്ച സ്ഥാപനത്തിന്റെ ക്യാംപസ് ഹരിയാനയിലെ മനേസറിൽ ഓഗസ്റ്റിൽ പ്രവർത്തനമാരംഭിക്കും.450 വർഷത്തെ പാരമ്പര്യവും അക്കാദമിക് മികവും ഇന്ത്യയിലും എത്തിക്കുകയാണു ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ജിഇഡിയു ഗ്ലോബൽ എജ്യുക്കേഷൻ ഗ്രൂപ്പുമായി ചേർന്നുള്ള സ്കൂളിൽ കേംബ്രിജ് പാഠ്യപദ്ധതിയാകും പിന്തുടരുക. ലണ്ടനിൽ ഉൾപ്പെടെ പരിശീലനം നേടിയ അധ്യാപകർക്കാകും ഇന്ത്യയിലെ സ്കൂളിന്റെ നേതൃത്വം. 75% അധ്യാപകർ തദ്ദേശീയർതന്നെയാകുമെന്നും ക്വീൻ എലിസബത്ത് ഗ്ലോബൽ സ്കൂൾസ് സിഇഒ കരോളിൻ പെൻഡിൽട്ടൺ നാഷ് പറഞ്ഞു.





