ഓപ്പൺ ടെക്സ്റ്റ് ബുക്ക്


അറിവും അപഗ്രഥനശേഷിയും വിലയിരുത്തുന്ന ചോദ്യങ്ങൾക്ക് ടെക്സ്റ്റ് ബുക്ക് പകർത്തിയെഴുതി മാത്രം മാർക്ക് നേടാൻ സാധിക്കില്ല എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പൺ ബുക്ക് പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചത്. ഈ മാസം 8ന് വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ ബിരുദ, പിജി സെമസ്റ്റർ പരീക്ഷകൾ ഇത്തരത്തിൽ നടക്കും. പിജി പ്രോഗ്രാമുകളിൽ രണ്ടാം സെമസ്റ്ററിലെ ‘ഫൗണ്ടേഷൻ സ്കിൽസ് ഫോർ റിസർച് ആൻഡ് റൈറ്റിങ്സ്’ എന്ന കോഴ്സിലാണു പരീക്ഷ. ഇതു സംബന്ധിച്ച് പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജയിംസിന്റെ നിർദേശത്തിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു. നിയന്ത്രണങ്ങളോടെയുള്ള ഓപ്പൺ ബുക്ക് പരീക്ഷ ആണ് ആദ്യഘട്ടത്തി‍ൽ. വിദ്യാർഥികൾക്കു തയാറാക്കി നൽകിയിരിക്കുന്ന ‘‘സെൽഫ് ലേണിങ് മെറ്റീരിയൽ’ പരീക്ഷാ ഹാളിൽ റഫറൻസിന് കൊണ്ടുപോകാം. അധ്യാപകരെ ഇതിനായി പരിശീലിപ്പിക്കാൻ കേരള സർവകലാശാല മുൻ സീനിയർ പ്രഫ. ഡോ.അച്യുത് ശങ്കർ എസ്.നായർ അധ്യക്ഷനായ വിദഗ്ധസമിതിയെ നിയമിക്കുകയും ഓഗസ്റ്റ് 13നു തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ മാതൃകാപരീക്ഷ വിജയകരമായി നടത്തുകയും ചെയ്തിരുന്നു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000525372