ലോ കോളേജ് ലിറ്ററേച്ചർ ഫെസ്റ്റിവൽ
കോഴിക്കോട് : സാഹിത്യ നഗരിയായ കോഴിക്കോട് മറ്റൊരു സാഹിത്യ മഹോത്സവത്തിന് വേദിയാകുകയാണ്. കോഴിക്കോട് ഗവ: ലോ കോളേജിൽ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 18 മുതൽ 21 വരെയാണ് 'ലോ കോളേജ് ലിറ്ററേച്ചർ ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 18 ന് മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എം എൽ എ യുമായ കെ. കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ സാഹിത്യോത്സവത്തിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങളും, കഥാരചന, കവിതാരചന, ഡിബേറ്റ്, റിജാക്കറ്റ്, പ്രസംഗം തുടങ്ങിയ സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കും. റഫീഖ് അഹമ്മദ്, ടി ഡി രാമകൃഷ്ണൻ, ഷീല ടോമി, കല്പറ്റ നാരായണൻ, നളിനി ജമീല, നാദിറ മെഹ്റിൻ, ശരൺ രാജീവ്, നിസാർ ഇൽത്തുമിഷ്, നിതീഷ് നാരായണൻ, ദീപ നിശാന്ത് എന്നീ വ്യക്തിത്വങ്ങൾ വ്യതസ്ഥ വിഷയങ്ങളെ ആസ്പദമായി സംസാരിക്കും.
പ്രായഭേദമന്യേ കേരളത്തിലെ ആർക്കു വേണമെങ്കിലും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ (രണ്ട് പേർ ഒരുമിച്ച് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഒരാൾക്ക് 150 രൂപ). രജിസ്ട്രേഷനും, മറ്റു വിവരങ്ങൾക്കുമായി ബന്ധപെടുക : +91 7736772636, +91 8921749834