GATE 2025

കേന്ദ്ര സ്കോളർഷിപ്പോടെ എൻജിനിയറിങ്‌, ആർക്കിടെക്ചർ വിഷയങ്ങളിലും മറ്റും ഉപരിപഠനാവസരവും തൊഴിലവസരവും വാഗ്ദാനം ചെയ്യുന്ന യോഗ്യതാ പരീക്ഷയായ GATE 2025 ന്‌ തയ്യാറെടുക്കാം. ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ്‌ പരീക്ഷ. ആഗസ്‌ത്‌ 24 മുതൽ സെപ്തംബർ 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പിഴയോടെ ഒക്ടോബർ ഏഴുവരെയും. എൻജിനിയറിങ്, ടെക്നോളജി, സയൻസ്, ആർക്കിടെക്ചർ, കൊമേഴ്സ്, ആർട്സ്, ഹുമാനിറ്റീസ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് / ഡയറക്ട് ഡോക്ടറൽ /ഡോക്ടറൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും സ്കോളർഷിപ്പുകൾ ലഭിക്കാനും ഗേറ്റ് സ്കോർ വേണം. കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് ‘എ' തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്.

യോഗ്യത

എൻജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, ആർട്സ്, ഹ്യൂമാനിറ്റീസ് എന്നിവയിലെ ബിരുദധാരികൾക്കും മൂന്നാംവർഷമെങ്കിലും പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം.

ഓൺലൈൻ പരീക്ഷ

മൂന്നു മണിക്കൂർ നീളുന്ന ഓൺലൈൻ രീതിയിലുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്‌ ഇത്‌. ആകെ 100 മാർക്ക് .15 മാർക്കിന് ജനറൽ ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങളായിരിക്കും.. തിരഞ്ഞെടുത്ത വിഷയങ്ങളിൽ മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്‌, ന്യൂമെറിക്കൽ ആൻസർ ടൈപ്പ് എന്നിങ്ങനെ മൂന്നുതരം ചോദ്യങ്ങളുണ്ടാകും.

മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ട്. മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകൾ സൈറ്റിൽ ലഭ്യമാണ്. ഗേറ്റ് യോഗ്യത നേടിയതിനുശേഷം പ്രവേശനമാഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേകം അപേക്ഷ നൽകണം. ഗേറ്റ് സ്കോറിന് ഫലപ്രഖ്യാപന തീയതിമുതൽ മൂന്നുവർഷംവരെ സാധുതയുണ്ട്.

പരീക്ഷാകേന്ദ്രങ്ങൾ

കേരളത്തിൽ അങ്കമാലി, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂർ, തൃശൂർ, വടകര, വയനാട്, ആലപ്പുഴ, ആലുവ, ആറ്റിങ്ങൽ, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ തിരുവനന്തപുരം എന്നിവയാണ് കേന്ദ്രങ്ങൾ. വിദേശത്ത് കേന്ദ്രങ്ങളില്ല.

തൊഴിൽ സാധ്യതകൾ

ഗേറ്റ് സ്കോർ പരിഗണിച്ച് നിയമനം നൽകുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ബിഎസ്‌എൻഎൽ, കോൾ ഇന്ത്യ ലിമിറ്റഡ്, സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്, ചെനാബ് വാലി പവർ പ്രോജക്ട്‌സ് ലിമിറ്റഡ്, ദാമോദർ വാലി കോർപറേഷൻ, ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്, നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ്, പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ, പവർ സിസ്റ്റം ഓപ്പറേഷൻ കോർപറേഷൻ ലിമിറ്റഡ്, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡ്, നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപറേഷൻ, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് , എൻടിപിസി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. വിവരങ്ങൾക്ക്‌: gate2025.iitr.ac.in, ഫോൺ: 01332-284531, 044-22578200 helpdesk.gate@iitr.ac.in, gate@iitm. ac.in


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000531401