എഐസിടിഇ; എല്ലാ കോഴ്സുകളിലും എഐ അടക്കമുള്ള പുതിയ സാങ്കേതികവിഷയങ്ങൾ ഉൾപ്പെടുത്തും
ന്യൂഡൽഹി ∙ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന് (എഐസിടിഇ) കീഴിലുള്ള എല്ലാ കോഴ്സുകളിലും നിർമിതബുദ്ധി (എഐ) ഉൾപ്പെടുത്തുന്നു.
എൻജിനീയറിങ് കോഴ്സുകൾക്കു പുറമേ ബിബിഎ, ബിസിഎ തുടങ്ങിയ കോഴ്സുകളിലും എഐ അടക്കമുള്ള പുതിയ സാങ്കേതികവിഷയങ്ങൾ ഉൾപ്പെടുത്തും. ഇതിനായി വിദഗ്ധസമിതി രൂപീകരിച്ചു. എഐ, ഡേറ്റ സയൻസ് തുടങ്ങിയവ കംപ്യൂട്ടർ സയൻസ് കോഴ്സിന്റെ മാത്രം ഭാഗമാകേണ്ടതല്ലെന്നും കാലോചിതമായ സാങ്കേതിക വിഷയങ്ങൾ എല്ലാ കോഴ്സുകളിലും ഉൾപ്പെടുത്തണമെന്നുമാണ് എഐസിടിഇയുടെ വിലയിരുത്തൽ. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള 20 സമിതികളുടെ റിപ്പോർട്ടുകൾ വൈകാതെ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.