പ്ലസ് ടു ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു; പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ...
തിരുവനന്തപുരം∙എംബിബിഎസ്/ ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കൻസി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 20ന് 4ന് അകം കോളജിൽ പ്രവേശനം നേടണം. www.cee.kerala.gov.in
പരീക്ഷാടൈംടേബിൾ
ഡിസംബർ 1ന് ആരംഭിക്കുന്ന ആയുർവേദ തെറപ്പിസ്റ്റ്, ആയുർവേദ നഴ്സ് ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രം തിരുവനന്തപുരം ഗവ.ആയുർവേദ കോളജ് മാത്രമാണ്. പരീക്ഷാ ടൈംടേബിൾ എല്ലാ സർക്കാർ/ എയ്ഡഡ് ആയുർവേദ കോളജുകളിലും സ്വാശ്രയ ആയുർവേദ കോളജുകളിലും/ സ്ഥാപനങ്ങളിലും www.govtayurvedacollegetvm.nic.in, www.gack.kerala.gov.in വെബ്സൈറ്റുകളിലും ലഭ്യമാണ്. ഹാൾടിക്കറ്റ് 25 മുതൽ ഗവ.ആയുർവേദ കോളജിൽ വിതരണം ചെയ്യും.
പ്ലസ് ടു ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ.
തിരുവനന്തപുരം∙ പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളുടെ ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 15 മുതൽ 23 വരെ നടക്കുന്ന പരീക്ഷയിലെ അവസാന പരീക്ഷ ക്രിസ്മസ് അവധിക്കു ശേഷം ജനുവരി 6ന് ആണ്. 1 മുതൽ 10 വരെ ക്ലാസുകളിലെ ടൈംടേബിൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്.
തിരുവനന്തപുരം∙മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 900 രൂപയുമാണ്. 22 വരെ ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. 29ന് തിരുവനന്തപുരത്ത് നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം.
കോഴ്സുകളിൽ ഓൺലൈൻ അപേക്ഷ
തിരുവനന്തപുരം∙ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം 20ന് ഉച്ചയ്ക്ക് 12.30 വരെ ലഭ്യമാണ്.www.cee.kerala.gov.in.





