വിദ്യാസമുന്നതി സ്കോളർഷിപ്: പഠനത്തിനും മത്സരപ്പരീക്ഷാ പരിശീലനത്തിനും സഹായം; ഇപ്പോൾ അപേക്ഷിക്കാം... സ്കൂൾ /കോളജ് /മെംബർഷിപ് പഠനത്തിനും...
സ്കൂൾ /കോളജ് /മെംബർഷിപ് പഠനത്തിനും, മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും ‘വിദ്യാസമുന്നതി’ സ്‌കോളർഷിപ്പുകൾ ലഭിക്കാൻ കുടൂംബവാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്ത, മുന്നാക്കസമുദായ വിദ്യാർഥികൾക് ഇപ്പോൾ അപേക്ഷിക്കാം. സംവരേണതര സമുദായങ്ങളിൽപ്പെട്ടവർക്കാണു സഹായം. വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്റ്റർ ചെയ്തുകിട്ടുന്ന യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈൽ ഉണ്ടാക്കിയിട്ടുവേണം അപേക്ഷ നൽകാൻ. മുൻവർഷം റജിസ്റ്റർ ചെയ്തവർക്ക് അതേ യൂസർനെയിമും പാസ്‌വേഡും ഉപയോഗിക്കാം. തുടർസഹായം വേണ്ടവർ ഓരോ വർഷവും പുതിയ അപേക്ഷ സമർപ്പിക്കണം.
മുഖ്യമായും കേരളത്തിലെ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണു സഹായം. കേരള സംസ്‌ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ വഴിയാണ് സഹായവിതരണം.വെബ്: www.kswcfc.org.