എൻഐടിയിൽ പിഎച്ച്ഡി: അപേക്ഷ 27 വരെ
6 സ്കീമുകളുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ് അല്ലെങ്കിൽ സിഎസ്ഐആർ / ജെആർഎഫ് പോലുള്ള സർക്കാർ ഫെലോഷിപ്പുകളോടെ ഫുൾടൈം, സ്വന്തം സ്പോൺസർഷിപ്പിൽ ഫുൾടൈം, വ്യവസായ / വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ ഫുൾടൈം എന്നിവയുണ്ട്. ഇതിനു പുറമേ എൻഐടിയിലെ സ്ഥിരം ജീവനക്കാർക്കും പ്രോജക്ട് സ്റ്റാഫിനും മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ബിരുദാനന്തര ബിരുദധാരികൾക്കും പാർട്ട് ടൈം റജിസ്ട്രേഷൻ നടത്താം. വ്യവസായ / ഗവേഷണ / മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ബിരുദാനന്തര ബിരുദമില്ലാത്തവർക്കുള്ള പാർട്ട് ടൈം റജിസ്ട്രേഷനുമുണ്ട്.
ഫോൺ: 0495-228 6119 / 6118, 91889 25202. ഇമെയിൽ: pgadmissions@nitc.ac.in.