ബിഎസ്‌സി, ജനറൽ നഴ്സിങ് പ്രവേശനം നവംബർ 30 വരെ നീട്ടി: പ്രധാന വിദ്യാഭ്യാസ വാർത്തകൾ…
തിരുവനന്തപുരം ∙ പിജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി സമർപ്പിച്ച അപേക്ഷകളിലും അനുബന്ധമായി അപ്‌ലോഡ് ചെയ്ത രേഖകളിലും ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രേഖകൾ 27ന് മുൻപ് അപ്‌ലോഡ് ചെയ്ത് ന്യൂനതകൾ പരിഹരിക്കണം. www.cee.kerala.gov.in
കീം മൂന്നാംഘട്ട ഓപ്ഷൻ.
കീം-2025 എംബിബിഎസ്./ബിഡിഎസ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ സമർപ്പിക്കുന്നതിനുള്ള മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ സമർപ്പിക്കുന്നതിനുള്ള തീയതി 23 ന് 2 വരെ നീട്ടി. www.cee.kerala.gov.in , 0471 – 2332120, 2338487.
പിജി നഴ്സിങ്.
പിജി നഴ്സിങ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ താൽക്കാലിക മോപ് അപ് അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in. പരാതികൾ ഇമെയിൽ വഴി (ceekinfo.cee@kerala.gov.in) 23 ഉച്ചയ്ക് 2ന് മുൻപ് അറിയിക്കണം.
ബിഎസ്‌സി നഴ്സിങ് സ്പോട് അലോട്മെന്റ്.
തിരുവനന്തപുരം ∙ ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശന കാലാവധി നവംബർ 30 വരെ നീട്ടിയതായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ. ഈ മാസം 31ന് അവസാനിപ്പിക്കാനായിരുന്നു നേരത്തേയുള്ള നിർദേശം.





