മാത്‍സ് ടാലന്റ് സെർച്ച്‌ പരീക്ഷ

കേരള ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനതല മാത്‍സ് ടാലന്റ് സെർച്ച്‌ പരീക്ഷയ്ക്ക്‌ (എംടിഎസ്ഇ) അപേക്ഷ ക്ഷണിച്ചു. കേരള, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ എൽകെജി മുതൽ പ്ലസ്ടുവരെ പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം.
ഡിസംബർ എട്ടിന് ഒന്നാം ഘട്ട പരീക്ഷ നടക്കും. പ്രാഥമിക പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്കുള്ള രണ്ടാം ഘട്ട പരീക്ഷ 2025 ജനുവരി 25-ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കും. ഇതിൽ ഒന്നുമുതൽ പത്തുവരെ റാങ്ക് നേടുന്ന എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കും.
വിശദവിവരങ്ങൾക്ക് 15 രൂപയുടെ തപാൽ സ്റ്റാമ്പ്‌ സഹിതം ജനറൽ സെക്രട്ടറി, കേരള ഗണിതശാസ്ത്ര പരിഷത്ത്, മണർകാട് പി.ഒ., കോട്ടയം 686019 എന്ന വിലാസത്തിൽ അപേക്ഷിക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000597229