ജവഹർ നവോദയയിൽ 9, 11 ക്ലാസ് പ്രവേശനം
ജവഹർ നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ 2025-26 സെഷനിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് ദേശീയതലത്തിൽ ഫെബ്രുവരി എട്ടിന് നടത്തും.
വിശദവിവരങ്ങൾ https://navodaya.gov.in ൽ.
ബോർഡിങ്, ലോഡ്ജിങ്, യൂണിഫോം, ടെക്സ്റ്റ് ബുക്കുകൾ, സ്റ്റേഷനറി ഉൾപ്പെടെ സൗജന്യ വിദ്യാഭ്യാസമാണ് ലഭിക്കുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്. സി.ബി.എസ്.ഇ അഫിലിയേഷനിൽ 12ാം ക്ലാസ് വരെ പഠിക്കാം.
പ്രവേശന യോഗ്യത: നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലുള്ളവർക്കാണ് പ്രവേശനം. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് 2024-25 വർഷം അതത് ജില്ലയിലെ ഗവൺമെന്റ്/അംഗീകൃത സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരാകണം. 1.5.2010 നും 31.7.2012 നും മധ്യേ ജനിച്ചവരാകണം.