പോളിടെക്നിക് വിദ്യാർഥികൾക്ക് വ്യവസായ ഇന്റേൺഷിപ്...

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ 3 വർഷ / 6 സെമസ്റ്റർ ഡിപ്ലോമ പ്രോഗ്രാമുകളിൽ പഠിക്കുന്നവരുടെ ആറാം സെമസ്റ്റർ പഠനം വ്യവസായ ഇന്റേൺഷിപ് ആക്കി സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.

വിദ്യാർഥികൾക്കു വ്യവസായസ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ അടുത്തറിയാൻ ഇന്റേൺഷിപ് സഹായിക്കും; ഉദ്യോഗദാതാക്കൾ ആഗ്രഹിക്കുന്ന ശേഷികൾ കൂടുതലായി നേടാൻ അവസരം ലഭിക്കുകയും ചെയ്യും.

വ്യവസ്ഥകൾ


ഡിസംബർ 1 മുതൽ 4 മാസത്തോളം നീളുന്നതാണ് ഇന്റേൺഷിപ്.
ഇതിനായി എംപാനൽ ചെയ്ത 78 വ്യവസായസ്ഥാപനങ്ങളുടെ പട്ടികയും ഓരോന്നിന്റെയും വിശദാംശങ്ങളറിയാനുള്ള ലിങ്കും വെബ്സൈറ്റിലുണ്ട്.

കമേഴ്സ്യൽ പ്രാക്ടിസ്, ടൂൾ ആൻഡ് ഡൈ ഒഴികെ ഏതെങ്കിലും ശാഖയിൽ ആറാം സെമസ്റ്റർ പഠിക്കുന്ന റഗുലർ വിദ്യാർഥിയായിരിക്കണം അപേക്ഷിക്കുന്നത്. ഒരാൾക്കു 3 സ്ഥാപനങ്ങളിലേക്കുവരെ വെവ്വേറെ അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 15ന് അകം ഇന്റേൺഷിപ്പിന്റെ ചുമതല വഹിക്കുന്ന അധ്യാപകനെ ഏൽപിക്കണം. ഇന്റേണുകൾക്ക് മാസം 8000 രൂപയെങ്കിലും സ്റ്റൈപൻഡ് ലഭിക്കും.

കമ്പനിയുടെ ഓഫർ ലെറ്റർ കോളജിൽ നൽകി, ഇന്റേൺഷിപ്പിനു പോകാൻ പ്രിൻസിപ്പലിന്റെ അനുമതി വാങ്ങണം.ഇന്റേൺഷിപ് നിബന്ധനകളെല്ലാം പാലിക്കാമെന്നു സത്യവാങ്മൂലം സമർപ്പിക്കണം. കൂടാതെ 2 കോർ കോഴ്സുകളും 2 ഓഡിറ്റ് കോഴ്സുകളും ഉൾപ്പെടെ നിർദിഷ്ട കോഴ്സുകളുടെ എല്ലാ ഭാഗങ്ങളും പൂർത്തിയാക്കാമെന്നു സത്യപ്രസ്താവന നൽകുകയും വേണം.

കമ്പനി മാറാൻ അനുവദിക്കില്ല. ഇന്റേൺഷിപ്പും മൂല്യനിർണയവും തൃപ്തികരമല്ലാതെ പോയാൽ, അവ ആവർത്തിക്കില്ല.ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം തേടേണ്ടിവരും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001319697