സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി 8ന്.
ന്യൂഡൽഹി ∙ ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനു കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷയായ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഫെബ്രുവരി എട്ടിന്. 12 ഭാഷകളിൽ 132 നഗരങ്ങളിൽ വച്ചാകും പരീക്ഷ നടക്കുക. റജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. സിലബസ്, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെല്ലാം ഇതിനൊപ്പം പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 ഡിസംബറിലാണ് ഇതിനു മുൻപു പരീക്ഷ നടന്നത്. https://ctet.nic.in/.





