കീം 2024 അപേക്ഷ തീയതിയിൽ മാറ്റം.

2024-25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള (കീം 2024) അപേക്ഷ തീയതിയിൽ മാറ്റം. പ്രവേശനത്തിന് നിലവിൽ സമർപ്പിച്ച ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 18-ന് വൈകിട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു.

ഓൺലൈനായി പ്രവേശനപരീക്ഷ ജൂൺ ഒന്നുമുതൽ ഒമ്പതുവരെ നടക്കുമെന്നാണ് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നത്. കേരളത്തിനുപുറമേ, ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഈ വർഷം മുതലാണ് കേരളത്തിൽ പരീക്ഷകൾ ഓൺലൈനായി സംഘടിപ്പിയ്ക്കുക. സി-ഡിറ്റിനാണ് ഇതിൻ്റെ നിർവഹണച്ചുമതല. എൻജിനിയറിങ്ങിനു പുറമേ, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയും ഈ ദിവസങ്ങളിൽ നടക്കാനാണ് സാധ്യത.

വിവിധ ഘട്ടങ്ങളിലായാവും പരീക്ഷ. നിലവിൽ 140-200 കേന്ദ്രങ്ങളിലായി പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. എൻജിനിയറിങ് പരീക്ഷയ്ക്ക് മൂന്നുമണിക്കൂർ ദൈർഘ്യമുണ്ടാവും. 150 ചോദ്യങ്ങളുണ്ടായിരിക്കും. കണക്ക്-75, ഫിസിക്സ്-45, കെമിസ്ട്രി-30 എന്നിങ്ങനെയായിരിക്കും ചോദ്യങ്ങൾ.

വിശദവിവരങ്ങൾക്കായി www.cee.kerala.gov.in സന്ർദശിയ്ക്കുക. ഫോൺ: 0471 2525300


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000499129