കുസാറ്റ് ദുരന്ത പശ്ചാത്തലത്തിൽ കോളേജുകളിൽ പുറത്തുനിന്നുള്ള പരിപാടികൾക്ക് കർശന വിലക്ക്

കുസാറ്റ് ദുരന്ത പശ്ചാത്തലത്തിൽ കോളേജ് കാമ്പസുകളിലും യൂണിവേഴ്സിറ്റികളിലും പുറത്തു നിന്നുള്ള പരിപാടികൾ വിലക്കിയ പഴയ ഉത്തരവ് കർശനമാക്കാൻ നിർദ്ദേശിച് ഉന്നത വിദ്യാഭ്യാസ വകുപ്പ് . 2016 ജൂൺ 6 ആറിലെ ഭേദഗതി നിർദ്ദേശവും കർശനമാക്കാൻ ആവശ്യപ്പെട്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവാണ് കഴിഞ്ഞ ദിവസം കോളേജുകളിൽ എത്തിയത്.
പുറത്തു നിന്നുള്ള ഏജൻസികൾ വഴിയുള്ള പരിപാടികളോ ഡി ജെ മ്യൂസിക് പോലെ പണം ചിലവാക്കിയുള്ള പരിപാടികൾ ക്യാമ്പസിനകത്തോ പുറത്തോ നടത്താൻ അനുവാദം നൽകേണ്ടതില്ലെന്ന് വിദ്യാഭ്യാസ മേധാവികൾക് കർശന നിർദ്ദേശം നൽകി . 2015 ലെ മാർഗരേഖയിൽ ടെക് ഫെസ്റ്റുകൾ പോലുള്ളവ നിയന്ത്രിതമായി ,സാങ്കേതിക കാര്യങ്ങളിൽ ഒതുങ്ങിനടത്താമെന്നുണ്ടായിരുന്നെങ്കിലും 2016 ൽ മാർഗരേഖ പുറത്തിറക്കിയപ്പോൾ പല ഇളവുകളും ഒഴിവാക്കി.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000597207