ബി.ബി.എ., ബി.സി.എ., ബി.ബി.എം. ഇനി എ.ഐ.സി.ടി.ഇ. ക്കു കീഴിൽ



ബി.ബി.എ., ബി.സി.എ., ബി.ബി.എം കോഴ്‌സിനുകൾ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ കീഴിലേക്ക്. ഇതിനായി വിജ്‍ഞാപനം പുറത്തിറക്കി. മാനേജ്‌മന്റ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദ കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഇനി എ ഐ സി ടി ഇ അനുമതി വേണം. വരുന്ന അധ്യയന വര്ഷം മുതൽ ഈ കോഴ്‌സുകൾ പഠിപ്പിക്കുന്ന ആയിരത്തിലേറെ സ്ഥാപനങ്ങൾ എ ഐ സി ടി ൽ ഉൾപ്പെടും.

പ്രവേശന മാനദണ്ഡങ്ങളിലോ അഫിലിയേഷൻ, സീറ്റ്, ഫീസ് എന്നിവയിലൊ മാറ്റമുണ്ടാകില്ല. എന്നാൽ പുതിയ പാഠ്യപദ്ധതിയും പുസ്തകങ്ങളും വരും. പരീക്ഷാ ഘടനയും മാറ്റും. അധ്യാപകരുടെ എണ്ണം, യോഗ്യത, ക്ലാസ് മുറികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ എ ഐ സി ടി ഇ മാനദണ്ഡം പിന്തുടരണം.

എ ഐ സി ടി ഇ എഞ്ചിനീയറിംഗ് മാനേജ്മെന്റ് കോഴ്‌സുകൾക്ക് ലഭ്യമാകുന്ന സംവിധാനങ്ങളെല്ലാം ബിരുദ കോഴ്‌സുകൾക്കും ലഭിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000597230