രാജീവ് ഗാന്ധി ഏവിയേഷൻ സർവകലാശാലയിൽ പിഎച്ച്ഡി...
അമേഠിയിലെ രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.www.rgnau.ac.in. ഡിസംബർ ആദ്യവാരം ടെസ്റ്റ് / ഇന്റർവ്യൂ നടത്തും ഓൺലൈൻ അപേക്ഷാഫീ 500 രൂപ. വനിതകളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും തുകയടയ്ക്കേണ്ട. ഗേറ്റ് സ്കോറുള്ളവർക്ക് ആദ്യരണ്ടു വർഷം 37,000 രൂപ, തുടർന്നു മൂന്നുവർഷം 42,000 രൂപ എന്ന ക്രമത്തിൽ പ്രതിമാസ ഫെലോഷിപ് കിട്ടും. ഹോസ്റ്റൽ ഭക്ഷണമടക്കം ആദ്യ സെമസ്റ്ററിൽ എല്ലാ വിഭാഗക്കാരും 78,000 രൂപയടയ്ക്കണം. വനിതകൾക്കു ട്യൂഷൻ ഫീയിൽ 10% ഇളവുണ്ട്.





