അറിയാം ഈ ആഴ്ചത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ.
നവംബർ 24
മെഡിക്കൽ പിജി, ഡിഎൻബി
മെഡിക്കൽ പിജി ഓപ്ഷൻ റജിസ്ട്രേഷൻ ഇന്നുകൂടി. ∙ ഡിഎൻബി (പോസ്റ്റ് എംബിബിഎസ്) ഓപ്ഷൻ റജിസ്ട്രേഷൻ ഇന്നുകൂടി. cee.kerala.gov.in.
സിമാറ്റ്
സിമാറ്റ് -2026 (കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്) റജിസ്ട്രേഷൻ ഇന്നു രാത്രി 11.50 വരെ നീട്ടി. cmat.nta.nic.in.
ഡിസംബർ 1
ജൈവവൈവിധ്യ ബോർഡ് ഫെലോഷിപ്.
ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കു സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷ ഡിസംബർ 1 വരെ. keralabiodiversity.org.
സാംസ്കാരിക മന്ത്രാലയ ഫെലോഷിപ്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സിസിആർടി സീനിയർ, ജൂനിയർ ഫെലോഷിപ്പുകൾക്ക് ഡിസംബർ 1 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. ccrtindia.gov.in.
എൻഐഡി.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബിഡിസ്, എംഡിസ് അപേക്ഷ ഡിസംബർ 1 വരെ. admissions.nid.edu.





