സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.. ഇന്ത്യയിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാം വർഷ മലയാളി വിദ്യാർഥികളിൽ നിന്നും അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷകൾ നവംബർ 30 വരെ സ്വീകരിക്കും .സ്കോളർഷിപ്പ് പ്രതിവർഷം അറുനൂറു യുഎസ് ഡോളർ ആയിരിക്കും.സ്കോളർഷിപ്പിനു തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പഠന മികവിന്‍റെ അടിസ്ഥാനത്തിൽ ഡിഗ്രി പഠന കാലാവധി തീരും വരെ ഓരോ വർഷവും അറുനൂറ് യുഎസ് ഡോളർ ലഭിക്കും.

കുടുംബത്തിന്‍റെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കവിയരുത്. കീം പ്രവേശന പരീക്ഷയിൽ റാങ്ക് ഒന്നു മുതൽ അയ്യായിരം വരെ ഉളളവർക്ക് അപേക്ഷിക്കാം. വിദ്യാർഥികളുടെ പഠന മികവും സാമ്പത്തിക ശേഷിയും കണക്കിലെടുത്താണ് സ്കോളർഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നത്. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി നൽകി വരുന്ന സ്കോളർഷിപ്പാണത്. ആർക്കിടെക്ചർ വിദ്യാർഥികൾക്ക് നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ സ്കോർ 110 നു മുകളിൽ ആയിരിക്കണം. 10,12 ക്ലാസ് പരീക്ഷകളിൽ എൺപത്തഞ്ചു ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.mea houston.org സന്ദർശിക്കുക


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000531425