അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കർഷകർക്കായി ഇൻഫർമേഷൻ കോർണർ സംഘടിപ്പിച്ചു.
കോയമ്പത്തൂർ: റൂറൽ ആഗ്രികൽചർൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി ഇൻഫർമേഷൻ കോർണർ സംഘടിപ്പിച്ചു.തെങ്ങിൻ കീടങ്ങളെയും അതിൻ്റെ രോഗകാരികളെയും കുറിച്ചാണ് ഇതിൽ വിവരിച്ചത് .കീടങ്ങളുടെ ചിത്രങ്ങളും വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. തെങ്ങിനെ ആക്രമിക്കുന്ന കീടങ്ങളെ കുറിച്ച് കർഷകരെ ബോധവത്കരിക്കാനായിരുന്നു ഇത്. രാസ, ജൈവ, സാംസ്കാരിക നടപടികൾ ഉൾപ്പെടെ കീടങ്ങളെ പ്രതിരോധിക്കുന്ന വിവിധ മാർഗങ്ങൾ വ്യക്തമായി വിശദീകരിക്കുകയുംചെയ്യ്തു. തെങ്ങിൻ കീടങ്ങളെ കുറിച്ചും അവിടെയുള്ള നിയന്ത്രണ നടപടികളെ കുറിച്ചും മനസ്സിലാക്കാൻ കർഷകരെ ഈ ഇൻഫർമേഷൻ കോർണർ സഹായിച്ചു കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലും റാവെ കോർഡിനേറ്റർ ഡോ. ശിവരാജ് പി യും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവരും പങ്കെടുത്തു.