അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി കന്നുകാലി രോഗങ്ങൾ തടയുന്നതിനുള്ള തദ്ദേശീയ സാങ്കേതിക പരിജ്ഞാന രീതികൾ പരിചയപ്പെടുത്തി.

കോയമ്പത്തൂർ :റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി കന്നുകാലി രോഗങ്ങൾ തടയുന്നതിനുള്ള തദ്ദേശീയ സാങ്കേതിക പരിജ്ഞാന രീതികൾ പരിചയപ്പെടുത്തി. തദ്ദേശീയ സാങ്കേതിക വിജ്ഞാനം (ഐടികെ) പ്രാദേശിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി തലമുറകളായി കമ്മ്യൂണിറ്റികൾ വികസിപ്പിച്ചെടുത്ത പരമ്പരാഗത അറിവുകളും സമ്പ്രദായങ്ങളും ഉൾക്കൊള്ളുന്നു. കന്നുകാലി ഉൽപാദനത്തിൻ്റെ പശ്ചാത്തലത്തിൽ, സുസ്ഥിരവും വിഭവശേഷിയുള്ളതുമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഐടികെ ഒരു പ്രധാന പങ്ക് വഹിക്കുന്നു.കായം ഒരു ടീസ്പൂൺ വെള്ളത്തിൽ കലക്കി കൊടുക്കുന്നത് കന്നുകാലികളുടെ വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നു.അടുത്ത ഐടികെ രീതി അസാഫോറ്റിഡ മഞ്ഞൾ, ഉള്ളി എന്നിവയുടെ മിശ്രിതമാണ്. കന്നുകാലികളിലെ മാസ്റ്റിറ്റിസ് രോഗം കുറയ്ക്കാൻ ഈ മിസ്രിതം സഹായിക്കുംകോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000531428