FOOTSTEPS എന്തിനുവേണ്ടി ???
ലോകമൊട്ടാകെ വിദ്യാഭ്യാസ മേഖല ധ്രുതഗതിയിൽ വളർന്നുകൊണ്ടിരിക്കയാണ്. നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇâലിജൻസ് തുടങ്ങി വിവിധ പഠനമേഖലകൾ ഇന്ന് പ്രസക്തി ആർജിച്ചുകൊണ്ടിരിക്കുന്നു. പ്രസ്തുത അവസരത്തിൽ കേരളത്തി൯െറ അവസ്ഥ എടുക്കുമ്പോൾ വിദ്യാഭ്യാസരംഗത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ നടത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പാഠ്യപദ്ധതിയിലോ തൊഴിൽ മേഖലകളിലേക്കോ എത്തിച്ചേരാൻ സാധിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഇന്ന് മിക്ക സ്കൂളുകളിലും Career Guidance, Aptitude Test എന്നീ മേഖലകളിൽ മികച്ച അദ്ധ്യാപകർ തന്നെ നേതൃത്വം നൽകുന്നുണ്ട്. എന്നിരുന്നാലും വിദ്യാർത്ഥികൾക്ക് തങ്ങളുടെ തുടർ വിദ്യാഭ്യാസ പദ്ധതി തിരഞ്ഞെടുക്കുന്നതിന് മുൻപ് സ്വന്തം കഴിവിനെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കാനും വിവിധ അവസരങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും ഒരു വിചിന്തനം നടത്തുവാൻ സഹായിക്കുക എന്നതുമാണ് Foosteps എന്ന ഈ പബ്ലിക്കേഷനിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്. തികച്ചും പ്രായോഗികവും വിജ്ഞാനപരമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിപ്രഭാവങ്ങളെ പരിചയപ്പെടുത്തുക എന്നതും ഞങ്ങൾ ഈ പ്രസിദ്ധീകരണത്തിലൂടെ ഉദ്ദേശിക്കുന്നു. ഒരു വിദ്യാർത്ഥിയോ അദ്ധ്യാപകരോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ വിദ്യാഭ്യാസ രംഗത്ത് സ്തുത്വർഹമായ വിജയം കൈവരിച്ചിട്ടുണ്ടെങ്കിൽ അതും ഈ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നതാണ്...