ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം ജൂണിൽ തുടങ്ങും .
തിരുവനന്തപുരം : ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷകരിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ജൂണിൽ ആരംഭിക്കും.പുതിയ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടന ചടങ്ങിൽ മന്ത്രി വി .ശിവൻകുട്ടി പാഠ്യപദ്ധതി പരിഷ്ക്കരണം ജൂണിൽ ആരംഭിക്കുമെന്ന് ഔദ്യോഗികമായി പറഞ്ഞു.ഒന്ന്,മൂന്ന്,അഞ്ച്,ഏഴ്,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ജൂണിൽ തന്നെ പരിഷ്കരിച്ച പുസ്‌തകങ്ങൾ കൈയിൽ എത്തിക്കുമെന്നും കൂടാതെ പത്തു ലക്ഷം കുട്ടികൾക്ക് യൂണിഫോം നൽകുമെന്നും ഇതിനായി 39,75,000 മീറ്റർ തുണി വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കുട്ടിക്ക് രണ്ടുജോഡി യൂണിഫോം വീതവും എയ്ഡഡ് മാനേജ്‌മന്റ് സ്കൂളുകളിൽ ഒരു കുട്ടിക്ക് 600 രൂപ വീതം യൂണിഫോം അലവൻസുമായി നൽകുമെന്നും മന്ത്രി പറയുകയുണ്ടായി.





