ഡിഎൻഎ ഫിംഗർ പ്രിന്റിങ് കേന്ദ്രത്തിൽ പിഎച്ച്ഡി.
ഹൈദരാബാദിൽ പ്രവർത്തിക്കുന്ന സിഡിഎഫ്ഡിയിൽ 2026 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമിലെ പ്രവേശനത്തിന് 28 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. (CDFD: Centre for DNA, Fingerprinting & Diagnostics, Uppal, Hyderabad– 500 039; ഫോൺ: 040- 2721 6000; rsp@cdfd.org.in; വെബ്: www.cdfd.org.in.).
സെൽ ആൻഡ് മോളിക്യുലർ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ഡിസീസ് ബയോളജി, ജെനറ്റിക്സ്, മോളിക്യുലർ മൈക്രോബയോളജി ആൻഡ് ഇമ്യൂണോളജി തുടങ്ങി ബയോളജിയിലെ ആധുനിക മേഖലകളിലാണു ഗവേഷണം അപേക്ഷകർക്ക് സയൻസ്, ടെക്നോളജി, അഗ്രികൾചർ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ മാസ്റ്റർ ബിരുദം അഥവാ എംബിബിഎസ് വേണം. കൂടുതൽ വിവരങ്ങൾ സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
സിലക്‌ഷന്റെ ഭാഗമായി 2 റൗണ്ട് ഇന്റർവ്യൂ ഉണ്ടായിരിക്കും. ഓൺലൈൻ ഇന്റർവ്യൂ നവംബർ 7– 12 വരെയും രണ്ടാംഘട്ട ഇന്റർവ്യൂ ഡിസംബർ 3–6 വരെ ഹൈദരാബാദിൽവച്ചുമാണു നടക്കുക.





