വായന ശീലം വളർത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലെ സ്കൂളുകളിൽ ഗ്രേസ് മാർക്ക് നൽകും

അടുത്ത അധ്യയന വർഷം മുതൽ വായന ശീലം വളർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹനങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ നടത്തുന്ന സ്കൂളുകൾ ഒരുങ്ങുന്നു. വിദ്യാർത്ഥികൾ വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുവെങ്കിൽ അവർക്കു “ഗ്രേസ് മാർക്ക്” നൽകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി, ഓരോ ആഴ്ചയും പുസ്തകങ്ങൾ, പത്രങ്ങൾ, മറ്റ് വായനാ സാമഗ്രികൾ എന്നിവ വായിക്കാൻ പ്രത്യേകം സമയം സ്കൂളുകൾ മാറ്റിവെക്കും. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രായാനുസൃതമായ വായനാ പ്രവർത്തനങ്ങൾ നൽകും. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പത്രം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളും അനുബന്ധ പഠനങ്ങളും നടത്തും.

ഈ സെഷനുകൾ ഫലപ്രദമായി നടത്തുന്നതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി പ്രത്യേക ഹാൻഡ്‌ബുക്കും തയ്യാറാക്കും. കേരളത്തിലെ വാർഷിക സ്കൂൾ കലോത്സവത്തിൽ വായനയെ കേന്ദ്രകരിക്കുന്ന പ്രത്യേക വിഭാഗം ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകളും വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001154473