എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് ആദ്യവാരം മുതൽ.
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് 30ന് അവസാനിക്കും. ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെയും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെയുമാണ്.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ രാവിലെ 9.30നും (വെള്ളിയാഴ്ച 9.15ന്) പ്ലസ് വൺ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നു ആണ് ആരംഭിക്കുക. 4.25 ലക്ഷം കുട്ടികൾ എസ്എസ്എൽസി പരീക്ഷയും 9 ലക്ഷത്തോളം കുട്ടികൾ ഹയർ സെക്കൻഡറി. പരീക്ഷയും 53000 ൽപരം വിദ്യാർഥികൾ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഹയർ സെക്കൻഡറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എസ്എസ്എൽസിയുടേത് ഇന്നു പ്രഖ്യാപിക്കും.





