അക്കാദമിക് കലണ്ടർ പുറത്തിറക്കി കാലിക്കറ്റ് സർവ്വകലാശാല.
കാലിക്കറ്റ് :കാലിക്കറ്റ് സർവ്വകലാശാല എല്ലാ പ്രോഗ്രാമുകളെയും ഉൾപ്പെടുത്തി അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ നാലു വർഷ ബിരുദ കോഴ്സ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഏകീകൃത അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പ്രസിദ്ധീകരണം.കാലിക്കറ്റിലെ മുഴുവൻ പ്രോഗ്രാമുകളുടെയും പഠനം തുങ്ങുന്നതും അവസാനിക്കുന്നതും , കോളേജുകൾ എന്നാണ് പരീക്ഷക്ക് റെജിസ്ട്രേഷൻ നടത്തേണ്ടത് ,എ.പി.സി., ഇന്റേർണൽ അപ്‌ലോഡ് ചെയേണ്ടത്,പരീക്ഷകളുടെ ആരംഭവും അവസാനവും, പരീക്ഷാ ഫലപ്രഖ്യാപനം , തുടങ്ങിയ വിവരങ്ങൾ എല്ലാം കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ അധ്യായന വർഷം സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലെ പഠനവും പരീക്ഷയും പുതിയ കലണ്ടർ അനുസരിച്ചാവും.വൈസ് ചാൻസിലർ ഡോ.എം.കെ.ജയരാജ് ആണ് കലണ്ടർ പ്രകാശനം ചെയ്തത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.