AIMA സ്കിൽ പ്രോഗ്രാമുകളുടെയും അന്താരാഷ്ട്ര ഇന്റേൺഷിപ്പിന്റെയും സംസ്ഥാനതല ഉദ്ഘാടനം ആലുവയിൽ നടന്നു

ആലുവ: വിദ്യാർത്ഥികൾക്ക് ആഗോള തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച എ.ഐ.എം.എ (AIMA) സ്കിൽ പ്രോഗ്രാമുകളുടെയും അന്താരാഷ്ട്ര ഇൻ്റേൺഷിപ്പ് പ്ലേസ്മെൻ്റുകളുടെയും സംസ്ഥാനതല ഉദ്ഘാടനം ആലുവ ഫ്ലോറ എയർപോർട്ട് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെൻ്ററിൽ വെച്ച് വിജയകരമായി നടന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻ്റ് അൽഫോൻസാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർനാഷണൽ സ്റ്റഡീസും (SAIIS) ബാഡ്‌ജർ ബിസിനസ് കൺസൾട്ടൻസിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിലെ വിദ്യാർത്ഥികളുടെ നൈപുണ്യവും ആഗോള തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ നിർവഹിച്ചു. തുടർന്ന് ΑΙΜΑ CME ഡയറക്ടർ പ്രൊഫ. (ഡോ.) രോഹിത് സിംഗ് മുഖ്യപ്രഭാഷണം നടത്തി. SAIIS ഹോണററി ചെയർമാൻ ഡോ. ഷിബു ജോസഫ് കോട്ടയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മലേഷ്യയിലെ ഫ്യൂച്ചർ ഡ്രീംസ് അക്കാദമിയുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് ഒരുക്കുന്ന ഗ്ലോബൽ ഇന്റേൺഷിപ്പ് സൗകര്യങ്ങളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ഫ്യൂച്ചർ ഡ്രീംസ് അക്കാദമി ചെയർമാൻ കലൈയരശൻ, സി.ഇ.ഒ ജയ് നാനാക് സിംഗ്, സി.ഒ.ഒ സിമ്രൻജിത് കൗർ, ബാഡ്‌ജർ ബിസിനസ് കൺസൾട്ടൻസി ഡയറക്‌ടർ എൽദോ പൗലോസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ ധാരണാപത്രങ്ങൾ (MoU) കൈമാറി.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0003551019