ആർജിസിബിയിൽ പിഎച്ച്ഡി: അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ∙ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി) ജനുവരിയിൽ ആരംഭിക്കുന്ന ബയോടെക്നോളജിയുടെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലൈഫ്/അഗ്രിക്കൾച്ചറൽ/എൻവയോൺമെന്റൽ/വെറ്ററിനറി/ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ. വിഷയങ്ങളിലാണു ഗവേഷണം. അവസാന തീയതി: നവംബർ 14. വെബ് വിലാസം: https://rgcb.res.in/phdadmission-JAN2026/





