CTET 2026; സിറ്റി ഇന്റിമേഷൻ സ്ലിപ് പ്രസിദ്ധീകരിച്ചു, പരീക്ഷാകേന്ദ്രം മുൻകൂട്ടി അറിയാം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന അധ്യാപക യോഗ്യതാ പരീക്ഷയായ സിടെറ്റ്- 2026 സിറ്റി ഇന്റിമേഷൻ സ്ലിപ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും പരീക്ഷാ നഗരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾക്ക് പരീക്ഷാ തീയതിയും പരീക്ഷാകേന്ദ്രങ്ങളുടെ നഗരവും അറിയിക്കുക എന്നതാണ് സിറ്റി ഇന്റിമേഷൻ സ്ലിപ് കൊണ്ട് ഉദ്ദേശിക്കുന്നത്. പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കാനാവശ്യമായ അഡ്മിറ്റ് കാർഡിൽ പരീക്ഷാകേന്ദ്രത്തിന്റെ വിലാസം, റിപ്പോർട്ടിങ് സമയം, മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും ഉണ്ടാകും.
സിറ്റി ഇന്റിമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യാം:
ഔദ്യോഗിക വെബ്‌സൈറ്റായ ctet.nic.in സന്ദർശിക്കുക
View date and City for CTET Feb- 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക
സ്‌ക്രീനിൽ കാണുന്ന സിറ്റി ഇന്റിമേഷൻ അറിയിപ്പ് പരിശോധിച്ച് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
രാജ്യത്തുടനീളമുള്ള വിവിധ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന യോഗ്യതയ്ക്കാണ് സിടെറ്റ് പരീക്ഷ നടത്തുന്നത്. 2026 ഫെബ്രുവരി എട്ടിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.





