ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള’ 2024 ലെ പിജി, പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 15 വരെ
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള’ 2024 ലെ പിജി, പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 15 വരെ
എംടെക്: 60% എങ്കിലും മാർക്കോടെ പ്രസക്ത ബിടെക് /എംഎസ്സി/എംസിഎ ജയിച്ചവർക്ക് അവസരം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ സ്പെഷലൈസ് ചെയ്യാം
എംഎസ്സി: വിവിധ സ്പെഷലൈസേഷനുകളുടെ പ്രവേശനയോഗ്യതകൾ പ്രോസ്പെക്ടസിലുണ്ട്.
(എ) കംപ്യൂട്ടർ സയൻസ്– സ്പെഷലൈസേഷൻ: സൈബർ സെക്യൂരിറ്റി / മെഷീൻ ഇന്റലിജൻസ്/ ഡേറ്റ അനലിറ്റിക്സ്
(ബി) ഡേറ്റ അനലിറ്റിക്സ് ആൻഡ് ബയോ– ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ ഡേറ്റ അനലിറ്റിക്സ് ആൻഡ് കംപ്യൂട്ടേഷനൽ സയൻസ് / ഡേറ്റ അനലിറ്റിക്സ് ആൻഡ് ജിയോഇൻഫർമാറ്റിക്സ്/ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഫിസിക്സ്/ ഇക്കളോജി– ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്/ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഫിസിക്സ്/ ഇക്കളോജി– ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്/ ഇൻഫർമാറ്റിക്സ് (ഡിജിറ്റൽ ലീഡർഷിപ് ആൻഡ് ട്രാൻസ്ഫർമേഷൻ)
പിജി / പിഎച്ച്ഡി എൻട്രൻസ് പരീക്ഷകൾ (ഡിയുഎടിയുടെ ആദ്യ ഫേസ് / ഡിആർഎടി): ഡിജിറ്റൽ സർവകലാശാല ജൂൺ 8നു നടത്തും. ഡിയുഎടി പ്രോക്ടേഡ് ഓൺലൈൻ രീതിയിലാണു നടത്തുക. 60 മിനിറ്റിൽ 60 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഡിയുഎടി പേപ്പറുകളുടെ സിലബസ് പ്രോസ്പെക്ടസിലുണ്ട്.
അപേക്ഷ 15 വരെ: സിയുഇടി–പിജി വഴിയുള്ള അപേക്ഷ 15 വരെ മാത്രമേ സ്വീകരിക്കൂ. ഡിയുഎടി വഴിയുള്ള അപേക്ഷ 25 വരെ സ്വീകരിക്കും.