റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി .

പശുക്കടവ് : സെന്റ് . ബെനെഡിക്ട്സ് കോളേജ് മാനേജ്‌മന്റ് 30 ജനുവരി 2024 നു റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. കോളേജ് പ്രിൻസിപ്പൽ മിസിസ്സ് .ജെസ്സി ഷിബു അധ്യക്ഷനായ ക്ലാസ് പേരാമ്പ്ര ആർ .ടി.ഓ. മിസ്റ്റർ. രാജേഷ് ആണ് നയിച്ചത് . ബി . സി. എ ഒന്നാം വർഷ വിദ്യാർത്ഥിനി ആയ ഏയ്ഞ്ചൽ ബിജു സ്വാഗതം ചെയ്തു. വിവിധങ്ങളായ ട്രാഫിക് നിയമങ്ങളും അവയുടെ ലംഘനവും അതിന്റെ ശിക്ഷകളും അവ കാരണം ഉണ്ടാവുന്ന അപകടങ്ങളും ചർച്ച വിഷയമായ ക്ലാസ്സിൽ റോഡ് സുരക്ഷാ ബോധവത്കരണം സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും കൂടി വേണ്ടി ആണ് എന്ന് ആർ. ടി . ഓ രാജേഷ് കൂട്ടി ചേർത്തു . കൂടാതെ സംവേദനാത്മകമായ ഈ ക്ലാസ്സിൽ ചോദ്യങ്ങൾക്കു കൃത്യമായി മറുപടി നൽകിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുക ഉണ്ടായി . ഒന്നാം വർഷ ബി . സി . എ വിദ്യാർത്ഥിനി അന്ന തെരേസ ഷാജി നന്ദി പറഞ്ഞതോടു കൂടി റോഡ് ബോധവത്കരണ ക്ലാസ് സമാപിച്ചു .


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000443203