ബിരുദ പ്രവേശനം: അവശേഷിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടാൻ എഡിറ്റിംഗ്
കാലിക്കറ്റ് സർവകലാശാലയുടെ 2025-26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന്റെ അവശേഷിക്കുന്ന റാങ്ക് ലിസ്റ്റുകളിലേക്ക് (എയ്ഡഡ് & സെ ൽഫ് ഫിനാ ൻസിങ്ങ് പ്രോഗ്രാമുകളിലേക്ക്)
പരിഗണിക്കുന്നതിനായി നിലവിലെ അപേക്ഷകളിൽ തിരുത്തലിന് ആഗസ്റ്റ് 11 മുതൽ 12 വരെ സമയം അനുവദിച്ചു.
ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രസ്തുത ഓപ്ഷനില്‍ പ്രവേശനം നേടിയവർ, അലോട്മെന്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ ഉൾപ്പെടെ എല്ലാവർക്കും എഡിറ്റിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അഡ്മിഷന്‍ എടുത്തു ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയിരിക്കുന്നവര്‍ക്കും മാൻഡേറ്ററി ഫീസ് അടയ്ക്കാതെ അലോട്ട്മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്തുപോയവര്‍ക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് ഇനി വരുന്ന റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെടാനുള്ള അവസരം
ഉണ്ടായിരിക്കുന്നതാണ്.
കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനും പുതിയ കോളേജുകള്‍, കോഴ്സുകള്‍, കൂട്ടി ചേർക്കുന്നതിനും ഈ ഘട്ടത്തില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. എഡിറ്റിംഗ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
● ശ്രദ്ധാപൂര്‍വം എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കേണ്ടതാണ്.
സർവകലാശാലയുടെ അഡ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ്: admission.uoc.ac.in