സിയുഇടി – പിജി: അപേക്ഷ ജനുവരി 14 വരെ
വിവിധ കേന്ദ്ര / സംസ്ഥാന / കൽപിത / സ്വകാര്യ സർവകലാശാലകളിലെയും സ്വയംഭരണ കോളജുകളടക്കം മറ്റു ചില സ്ഥാപനങ്ങളിലെയും 2026–27ലെ പിജി പ്രവേശനത്തിനുള്ള ദേശീയ എൻട്രൻസ് പരീക്ഷ സിയുഇടി–പിജിക്ക് (Common University Entrance Test– PG) ജനുവരി 14നു രാത്രി 11.50 വരെ അപേക്ഷിക്കാം https://exams.nta.nic.in/cuet-pg. ഹെൽപ്‌ലൈൻ: 011 40759000; helpdesk-cuetpg@nta.ac.in. ജനുവരി 18 മുതൽ 20നു രാത്രി 11.50 വരെ അപേക്ഷയിൽ തിരുത്തുകൾ വരുത്താം. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റ് നാഷനൽ ടെസ്റ്റിങ് ഏജൻസി മാർച്ചിൽ നടത്തും. തീയതികൾ പിന്നീടറിയാം





