കാലിക്കറ്റ് സർവകലാശാലയിലെ സി.സി.എസ്.ഐ.ടി. പ്രോഗ്രാമുകളിൽ 2025-ലെ സീറ്റുകളിൽ ഒഴിവുകൾ
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ നാലു വർഷ ബി.എസ് സി. - എ.ഐ. ഹോണേഴ്‌സ് (എസ്.ടി., ഇ.ഡബ്ല്യൂ.എസ്.), എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, എം.സി.എ. ഈവനിംഗ് പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 25-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8848442576, 8891301007.