നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്. ഫിസിക്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചില വിദ്യാർഥികൾക്ക് നൽകിയ കോംപൻസേറ്ററി മാർക്ക് തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. തുടർന്നാണ് പരീക്ഷാഫലം പരിഷ്കരിച്ച് പുറത്തിറക്കിയത്. 4,20,774 വിദ്യാർഥികൾക്ക്‌ അഞ്ച്‌ മാർക്ക്‌ വീതം നഷ്ടപ്പെടും. പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ 44 പേരുടെയും മാർക്കിൽ മാറ്റം വരും. നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തിൽ പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000531432