ഇന്ത്യൻ ആർമി
വലുപ്പം കൊണ്ട് ലോകത്തിലെ നാലാമത്തെ സായുധ സേനയാണ് ഇന്ത്യൻ ആർമി. ലോക രാഷ്ട്രങ്ങൾക്കിടയിലുള്ള ഇന്ത്യയുടെ വളർച്ചയിൽ ഇന്ത്യൻ സായുധ സേനയ്ക്കുള്ള പങ്ക് ശ്ലാഘനീയമാണ്. സ്വാതന്ത്യ്രത്തിനു ശേഷം നടന്ന പല യുദ്ധങ്ങളിലും ഇന്ത്യൻ സായുധ സേന നടത്തിയ ഇടപെടലുകളുടെ മികവാർന്ന പ്രവർത്തന ശൈലിയിലൂടെ കൈവരിച്ച നേട്ടങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ പോലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് നേഷൻസിന്റെ ആഭിമുഖ്യത്തിൽ ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള യജ്ഞത്തിൽ ഇന്ത്യൻ സായുധ സേനയുടെ നിസ്തുലമായ സേവനം അഭിനന്ദിക്കപ്പെട്ടതാണ് . മാത്രമല്ല തദ്ദേശീയമായി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയരുന്നു . ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാനും അമർച്ച ചെയ്യാനും സമാധാനം പുനഃസ്ഥാപിക്കാനും ആശ്രയിക്കുന്നത് ഇന്ത്യൻ സായുധ സേനയെയാണ് . കാർഗിൽ യുദ്ധം പോലെ ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ഏതു നീക്കത്തെയും പോരാട്ട വീര്യത്തോടെ അമർച്ച ചെയ്യാനും അതുവഴി രാജ്യത്തിൻറെ അഭിമാനം സംരക്ഷിക്കാനുമുള്ള ഇന്ത്യൻ സായുധ സേനയുടെ നിതാന്ത കർത്തവ്യം നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാവുന്നതാണ് ഇങ്ങനെ രാജ്യത്തിൻറെ കാവൽ ഭടനായി തീരാനുള്ള ഇന്ത്യൻ സായുധ സേനയുടെ യജ്ഞത്തിൽ പങ്കാളിയാകാൻ നിങ്ങളെയും ആവശ്യമുണ്ട്. യോഗ്യതകൾ + 2 ലെവലിലെ സാദ്ധ്യതകൾ എ.എൻ ഡി എ : യു പി എസ് സി വി പരീക്ഷയിൽ പങ്കെടുക്കുക.തെരഞ്ഞെടുത്ത ശേഷം എസ് എസ് ബി പൂർത്തിയാക്കി മൂന്നു വർഷത്തെ കോഴ്സ് ആയ എൻ ഡി എ യിൽ ചേരുക. ഒരു വർഷത്തെ ട്രെയിനിങ്ങിനു ശേഷം ൮൦൦൦ രൂപ സ്റ്റൈപ്പന്റോടു കൂടിയുള്ള അംഗത്വം ഇന്ത്യൻ ആർമിയിൽ ലഭിക്കുന്നു. ബി ടി ഇ എസ് ആർമിയിൽ ചേരാനുള്ള മറ്റൊരു വിദ്യാഭ്യാസ യോഗ്യതയാണ് ടെക്നിക്കൽ എൻട്രി സ്കീം . വേറൊരു എക്‌സാമിലും പങ്കെടുക്കാതെ +2 മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ എസ് എസ് ബി നേരിട്ട് തിരഞ്ഞെടുക്കുന്നതാണ് . എസ് എസ് ബി പൂർത്തിയാക്കിയതിനു ശേഷം ഐ എം എ യിൽ ഒരു വർഷത്തെ പരിശീലനം നൽകുന്നു . പരിശീലനത്തിനുശേഷം ഏതെങ്ങിലും ഒരു ആർമി ഇന്സ്ടിട്യൂട്ടിൽ നാല് വർഷത്തെ ബി ഇ / ബി ടെക് ബിരുദ്ധധാരിയാകാം . ഈ വർഷങ്ങൾക്കു അവസാന വർഷം രൂപ സ്റ്റൈപെന്റായി ലഭിക്കുന്നതാണ്. ഗ്രാജ്വെറ്റ് ലെവൽ സാദ്ധ്യതകൾ ഏതൊരു ബിരുദധാരിക്കും UPSC പരീകഷയിൽ പങ്കെടുക്കൽകാം. SSB യിൽ പങ്കെടുത്തു ഐ എം എ യിൽ യോഗ്യത നേടി ഒന്നര വർഷത്തെ ട്രൈനിങ്ങിനു ശേഷം മിലിറ്ററി ഓഫീസർ ആയി മാറാം. ബി . ടെക്നിക്കൽ ഗ്രാജ്വെറ്റ് ആണ് മറ്റൊരു യോഗ്യത. SSB പൂർത്തിയായ ശേഷം IMA യിൽ ഒരു വർഷത്തെ ട്രെയിനിങ് ആവശ്യമുണ്ട്. സി . അടുത്ത യോഗ്യത, യൂണിവേഴ്സിറ്റി എൻട്രി സ്കീം ആണ്. എഞ്ചിനീയറിംഗ് ഗ്രാജ്വെറ്റ്സിന് ഡിഗ്രി അവസാന വര്ഷം വരെ കാത്തിരിക്കേണ്ടതില്ല. പഠിക്കുമ്പോൾ തന്നെ എസ എസ ബി യിൽ നിറെഡീസ്സങ്ങൾ പാലിച്ചു മുൻപോട്ടു പോകാം . എന്നാൽ ഇന്ത്യൻ ആർമിയിൽ ചേരുന്നതിനു മുൻപ് അവരുടെ പൂർത്തിയാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റ് ഏല്പിക്കേണ്ടതാണ്.