പരീക്ഷയ്ക്ക് എങ്ങനെ കൂടുതൽ മാർക്ക് വാങ്ങാം

1. പരീക്ഷയ്ക്ക് മുൻപ് അമിതമായി ഭക്ഷണം കഴിക്കരുത് : പരീക്ഷയ്ക്ക് മുൻപ് അമിതമായി ഭക്ഷണം കഴിക്കുന്നത് നമ്മുടെ പ്രകടനത്തെ സാരമായി ബാധിക്കാനിടയുണ്ട് . പരീക്ഷക്ക് മൂന്നുമണിക്കൂർമുൻപ് വരെ എന്തെങ്കിലും ലല കഴിക്കാം നാം വായിലൂടെ ചവച്ചിറക്കുന്ന ഭക്ഷണം നമ്മുടെ വയറ്റിൽ ഏകദേശം മൂന്ന് മുതൽ നാലു വരെ മണിക്കൂറുകൾ കിടക്കും . വയറ്റിൽ ഉത്പാദിക്കപ്പെടുന്ന ദഹനരസമാണ് നാം കഴിക്കുന്ന ഭക്ഷണത്തെ മൂന്ന് നാലു മണിക്കൂറുകൾ കൊണ്ട് ദഹിപ്പിക്കുന്നത് . ഭക്ഷണം ദഹിച്ചു കഴിഞ്ഞാൽ അത് ചെറുകുടലിലേക്കു പോകും അവിടെ വെച്ചാണ് ഭക്ഷണത്തിൽ നിന്ന് ശരീരത്തിനാവശ്യമായ ധാതുക്കളും , ലവണങ്ങളും പോഷകങ്ങളും ശരീരം വലിച്ചെടുക്കുന്നത് .അവസാനം വിസർജ്യം ശരീരത്തിൽ നിന്നു പുറ ന്തള്ളപ്പെടുകയും ചെയുന്നു . ഭക്ഷണം ദഹിക്കുന്നതിനു ഊർജം ആവശ്യമാണ് .ഇതിനാവശ്യമായ ' സിസ്റ്റം നമ്മുടെ ശരീരത്തിൽ തന്നെയുണ്ട് . നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ വയറിന്റെ ഭാഗത്തെ രക്തചംക്രമണം വർധിക്കും ഒപ്പം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യും .ഇത് മൂലമാണ് അമിതമായി ഭക്ഷണം കഴിക്കുമ്പോൾ ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നത് . ഐ . ക്യു അല്ലെങ്കിൽ തലച്ചോറിന്റെ കാര്യക്ഷമത തത്കാലത്തെങ്കിലും കുറയുന്നതിനും ഇത് ഇടയാക്കും . പരീക്ഷയ്ക്ക് മുമ്പ് നിങ്ങൾക്ക് വിശപ്പ് തോന്നുകയാണെകിൽ പഴ വർഗങ്ങൾ കഴിക്കുക പഴങ്ങൾ ൨൦ മിനുട്ടിൽ കൂടുതൽ ദഹന ത്തിനായി എടുക്കില്ല

2. നന്നായി ഉറങ്ങുക : പരീക്ഷയുടെ തലേ ദിവസം നന്നായി ഉറങ്ങുന്നത് ഓർമശക്തി വർധിക്കുന്നതിന് സഹായകരമാണ് ഉറക്കം ശരിയായില്ലെങ്കിൽ നന്നായി പരീക്ഷ യെഴുതുവാനുള്ള ഊർജം നിങ്ങളിൽ അവശേഷിക്കില്ല . ഇത് നിങ്ങളുടെ കഴിവ് പൂർണമായും പ്രകടിപ്പിക്കുന്നതിന് വിഘാത മാവുകയു൦ പരീക്ഷയിൽ മാർക്ക് കുറയുന്നതിന് ഇടയാക്കുകയു ചെയ്യു തലച്ചോർ ഉണർന്നിരിക്കുമ്പോൾ ഉപയോഗിച്ച കെമിക്കൽസ് വീണ്ടു സപ്ലൈ ചെയ്യപ്പെടുന്നത് ഉറങ്ങുമ്പോഴാണ് . ഉറക്കത്തിന് അളവ് പലരിലും പലതരത്തിലാണ് .ചിലയാളുകൾക്ക് ഒരു ദിവസം 8 മുതൽ 10 വരെ മണിക്കൂർ ഉറക്കം ആവശ്യമാണ് . മറ്റു ചിലർക്കാവട്ടെ 5 മുതൽ 6 വരെ മണിക്കൂർ ഉറക്ക മേ ആവശ്യമുള്ളു 4 മുതൽ10 വരെ മണിക്കൂറു ക ൾ ഉറങ്ങുന്നത് സാധാരണമാണ്. ഉറക്കം കുറയുന്നത് പലരെ യും അസ്വസ്ഥരാക്കു൦ എന്നാൽ ഉറക്കം കൂടിയാലും അലസതയു ക്ഷീണവുമായിരിക്കു൦ അനുഭവപ്പെടുക .90 മിനുട്ടുകൾ വീതം തൈർഗ്യമുള്ള സൈക്കിളുകകലയാണ് ഉറക്കം നടക്കുന്നത് പഠനത്തിടയിൽ പകൽ അര മണിക്കൂർ ഉറങ്ങുന്നതു കൂടുതൽഊർജസ്വലതയോടെ പഠിക്കുവാൻ നമ്മെ സഹായിക്കും.

3. പരീക്ഷ ഹാളിലെത്തിയാൽ : പരീക്ഷയ്ക്ക് പതിനഞ്ച് മിനിട്ട് മുൻപെങ്കിലും പരീക്ഷാഹാളിലെത്തുവാൻ ശ്രദ്ധിക്കുക. അന്തരീക്ഷവുമായി പൊരുത്തപ്പെടാനും കൂടുതൽ റിലാക്സ്ഡ് ആകുവാനും ഇത് സഹായകരമാണ്.

4. അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം എഴുതുക : കൂടുതൽ അറിയാവുന്ന ചോദ്യങ്ങൾക്ക് വേണം ആദ്യം ഉത്തരമെഴുതേണ്ടത്. അതിനു ശേഷം കൂടുതൽ മാർക്ക് എളുപ്പത്തിൽ കിട്ടുവാൻ സാധ്യതയുള്ള ചോദ്യങ്ങളെ നേരിടുക. ഉദാഹരണത്തിന് ഒരു ഉപന്യാസത്തിന് 10 മാർക്കാണെങ്കിൽ ഒബ്ജക്ടിവ് ടൈപ്പ് ആദ്യം ഉത്തരമെഴുതുക. മനഃശക്തിയിലൂടെ ജീവിത വിജയം.

5. ചെറിയ ബ്രേക്ക് : പരീക്ഷയ്ക്കിടയിൽ ഒരു മിനിട്ട് വീതം ബ്രേക്ക് എടുക്കാം. ഈ സമയം കണ്ണുകളടച്ച് ദീർഘശ്വാസം പുറത്തേയ്ക്ക് വിടുക. തെറ്റുകൾ ഒഴിവാക്കുന്നതിനും ടെൻഷൻ ഫ്രീ ആയി പരീക്ഷയെഴുതുന്നതിനും ഇത് സഹായിക്കും.

6.പരീക്ഷ കഴിയാതെ ഹാൾ വിടരുത്.: പരീക്ഷ അവസാനിക്കുന്നവരെ ഹാളിൽ ഇരിക്കുക. ചിലപ്പോൾ ഒന്നോ രണ്ടോ ശരിയുത്തരം കൂടി എഴുതുന്നതിന് ഇത് സഹായകരമായേക്കാം.

7.വൃത്തിയുള്ള ഉത്തരക്കടലാസ് : പല സാഹചര്യത്തിലിരുന്നായിരിക്കും എക്സാമിനർ പേപ്പർ നോക്കുന്നത് അവരുടെ മാനസിക നിളയും പല സമയങ്ങളിൽ പലതായിരിക്കും. വൃത്തിയുള്ള ഉത്തരക്കടലാസ് പേപ്പർ നോക്കുന്നയാളിനെ സന്തോഷിപ്പിക്കും. ബുള്ളറ് പോയിന്റുകൾ നൽകുന്നതും അടിവരയിടുന്നതും സബ് ടൈറ്റിലുകൾ കാണിക്കുന്നതും കൂടുതൽ മാർക്ക് ലഭിക്കാൻ സഹായകരമാവും. നമ്മുടെ ചിന്തകളാണ് നമുക്കെന്ത് സംഭവിക്കുന്നു എന്ന തീരുമാനിക്കുന്നത്. ജീവിതത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ചിന്ത മാറ്റുക


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000770414