പരീക്ഷയെ ഭയക്കേണ്ടതില്ല
അമിതമായാത് എന്നാൽ അനാവശ്യവുമായ ഭയമാണ് ഉത്കണ്ഠ പലരിലും പലപ്പോഴയി ഇത് സംഭവിക്കാറുണ്ട് .എന്നാൽ പൊതുവെ വിദ്യാർത്ഥികളിൽ കണ്ടു വരുന്ന ഇത്തരം ഭീതിയെ പരീക്ഷാ ഭയം അഥവാ exam anxiety എന്ന് വിളിക്കുന്നു ഇതിനു പ്രധാന കാരണം മത്സരബുദ്ധി , മാനസിക സമ്മർദ്ദം , തോറ്റുപോയാൽ മാതാപിതാക്കളും അധ്യാപകരും വഴക്കു പറയുമോ അല്ലെങ്കിൽ ശിക്ഷിക്കുമോ എന്ന ഭയം ഒക്കെയാണ് .ഒരുപാടുകാര്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുമ്പോൾ മാനസിക സമ്മർദ്ദം ഏറി വരുന്നു . ഓരോ വിഷയത്തോടു നമുക്ക് ഇഷ്ടം തോന്നണം .സമയമെടുത്തുതന്നെ പഠിക്കാൻ ശ്രമികേണ്ടതുണ്ട് .ഓർമയിൽ നിലനിൽക്കണമെങ്കിൽ അങ്ങനെ ചെയ്യുന്നതാണ് ഉചിതം.പരീക്ഷ അടുക്കുംതോറും, തൻ ജയിക്കുമോ, പഠിച്ച ഭാഗം തന്നെ വരുമോ, പഠിച്ചത് മറന്നു പോകുമോ എന്നു തുടങ്ങി ഭയത്തിനു പല കാരണങ്ങളുണ്ട് . അമിതമായ ഭയം നന്നായി പരീക്ഷ എഴുതുന്നത്തിനു തടസ്സമാണ് .എന്നാൽ വളരെ ലാഘവത്തോടെ പരീക്ഷയെ കാണുകയും ചെയ്യരുത് . പരീക്ഷാ ഭയം ശാരീരികമായ ചില അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട് .തലകറക്കം, തലവേദന, വയറ്റുവേദന, ഛർദി അമിതമായി വിയർക്കൽ തുടങ്ങിവയെല്ലാം പരീക്ഷാ ഭയത്തിന്റെ പരിണിതഫലങ്ങളാണ് .പഠിച്ചതൊക്കെ ചിലപ്പോൾ മറന്നുപോയതുപോലെ തോന്നാം . അമിതമായ ഉത്കണ്ഠയെ അഭിമുഖീകരിക്കുന്നവർ ഒരു വിദഗ്ദ്ധന്റെ സഹായം തേടുന്നത് നന്നായിരിക്കും .എങ്ങനെ എളുപ്പത്തിൽ പഠിക്കാം ,ഉത്കണ്ഠയെ എങ്ങനെ നേരിടാം സമയക്രമം അനുസരിച്ചു എങ്ങനെ പഠിക്കാം എന്നതിനൊക്കെ മറുപടി തരാൻ വിദഗ്ദ്ധനു കഴിയുന്നതാണ്.