ഭാവിയില്‍ വാഹനങ്ങള്‍ക്ക് വരുന്ന മാറ്റങ്ങള്‍

അധികം താമസിയാതെ വലിയ മാറ്റങ്ങളാണ് വാഹനനിര്‍മാണ മേഖലയില്‍ വരാന്‍ പോകുന്നത്. ഭാരക്കുറവും കൂടുതല്‍ ബലവുമുള്ള നിര്‍മിതിയായിരിക്കും നടക്കുന്നത്. പരിതസ്ഥിതികള്‍ക്കനുസരിച്ചു പ്രതികരിക്കുന്ന പദാര്‍ഥങ്ങള്‍ കൊണ്ടായിരിക്കും വാഹനത്തിന്‍റെ ബോഡി നിര്‍മിക്കുന്നത്. അഡാപ്ടീസ് സ്ട്രക്ചര്‍ ടെക്നോളജിയാണ് ഇതിനുപയോഗപ്പെടുത്തുന്നത്.
വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ടയറുകള്‍ വരാന്‍ പോകുന്നു.താപോര്‍ജം വൈദ്യുതിയാക്കാനുള്ള തെര്‍മോഇലക്ട്രിക് മെറ്റീരിയലുകള്‍ ഘടിപ്പിച്ച ടയറുകള്‍ കാറുകളുടെ ബാറ്ററി ചാര്‍ജ് ചെയ്യും.
റോപ്പ്വേ പോലുള്ള ആകാശപ്പാതകള്‍ നിത്യേനയുള്ള യാത്രകള്‍ക്ക് ഉപകരിക്കും. റോഡുകള്‍ വികസിക്കാന്‍ അവസരമില്ലാത്തിടത്ത് ആകാശപ്പാതകളാണ് ശരണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വികസിക്കുമ്പോള്‍ ചക്രമുള്ള റോബട്ടുകളായി വാഹനം മാറും.ശക്തിയേറിയ കംപ്യൂട്ടറുകള്‍, സെന്‍സറുകള്‍, റഡാറുകള്‍, ക്യാമറകള്‍, എന്നിവ ഇതിലടങ്ങിയിരിക്കും. ചുറ്റുമുള്ള ചെറിയ കാര്യങ്ങള്‍ പോലും വിശകലനം ചെയ്ത് വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ വാഹനത്തിനു കഴിയും. മനുഷ്യന്‍റെ ശ്രദ്ധക്കുറവുകൊണ്ടാണ് ഭൂരിപക്ഷം അപകടങ്ങളും സംഭവിക്കുന്നത്. നിര്‍മിതബുദ്ധിയില്‍ നിയന്ത്രിക്കപ്പെടുന്ന വാഹനങ്ങള്‍ വരുമ്പോള്‍ അപകടസാധ്യത വളരെ കുറവായിരിക്കും.
സമീപഭാവിയില്‍ ഇലക്ട്രിക് കാറുകളും ധാരാളമായി ഇറങ്ങും. പെട്രോള്‍ പമ്പുകള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് വഴിമാറും. ഇപ്പോള്‍ താപോര്‍ജ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഭാവിയില്‍ സൗരോര്‍ജ വൈദ്യുതിയായി അതുമാറാനും സാധ്യതയുണ്ട്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080272