കുട്ടികള്‍ എങ്ങനെ അവധിക്കാലം ചെലവഴിക്കണം.


കുട്ടികളെ സംബന്ധിച്ചിടത്തോളം 2020 ലെ അവധിക്കാലം ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒന്നാം ക്ലാസ്സു മുതല്‍ ഒന്‍പതാം ക്ലാസുവരെ വാര്‍ഷികപ്പരീക്ഷ എഴുതാന്‍ കഴിയാത്തതിന്‍റെ ആശങ്കകള്‍ ചിലര്‍ക്കെങ്കിലുമുണ്ടണ്ടാകും. മത്സരത്തിനു തയാറായതിനുശേഷം മത്സരമില്ലായെന്നു കേള്‍ക്കുമ്പോഴുള്ള ഒരു തരം മാനസികാവസ്ഥ. പരീക്ഷയെ ഭാരമായി കരുതുന്നവര്‍ക്കു മാത്രമാണ് പരീക്ഷ എഴുതാനുള്ള സാഹചര്യം നഷ്ടപ്പെട്ടതില്‍ ആശ്വാസം ഉണ്ടണ്ടാകുന്നത്.
ഏതായാലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്തും വിഭിന്നമായ ഒരവധികാലമാണ് കോവിഡിന്‍റെ പ
ശ്ചാത്തലത്തില്‍ നമുക്കു മുന്‍പി ല്‍ വന്നുപെട്ടിരിക്കുന്നത്. ഈ ദിവസങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ നമുക്കു കഴിയണം. മുന്‍കാലങ്ങളില്‍ ഉണ്ടണ്ടായിരുന്നതുപോലെ ട്യൂഷനോ, ഷോര്‍ട്ട് ടേം കോഴ്സുകളോ ഇക്കൊല്ലം നടക്കില്ല. ഇന്ത്യ മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപി ച്ചിരിക്കുന്നതിനാല്‍ എത്ര നാ ളുകള്‍ ഭവനങ്ങളിലിരിക്കണമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് പ്രവേശനപ്പരീക്ഷകള്‍ക്ക് ഒരുങ്ങാവുന്നതാണ്. ഇന്‍റര്‍നെറ്റില്‍ അനവധി കോഴ്സുകള്‍ ലഭ്യമാണ്. ഏതെങ്കിലും പ്രൊജക്ടുകള്‍ ചെയ്യാവുന്നതാണ്. അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങളില്‍ കൂടുതല്‍ ഗ്രാഹ്യമുണ്ടണ്ടാക്കാന്‍ പരിശ്രമിക്കാം. വായനയിലൂടെ അറിവു വര്‍ധിപ്പിക്കാന്‍ പറ്റിയ അവസരമാണിത്. പുസ്തകങ്ങള്‍ വായിക്കാം. സൗജന്യമായി വായിക്കാന്‍ ഓണ്‍ലൈനിലും ധാരാളം പുസ്തകങ്ങള്‍ ലഭ്യമാണ്. ലോക ക്ലാസിക്കുകളില്‍ പെടുന്ന പുസ്തകങ്ങളുടെ പാരായണം അറിവിന്‍റെയും അനുഭൂതിയുടെയും വിശാലമായ ലോകത്തേക്കാണ് നമ്മെ ആനയിക്കുന്നത്.
ഓരോ മനുഷ്യര്‍ക്കും ആവശ്യമായ ചില ഗൃഹജോലികള്‍ ഈ അവധിക്കാലത്ത് പഠിക്കുന്നത് നല്ലതാണ്. ആണ്‍കുട്ടിയായാലും, പെണ്‍കുട്ടിയായാലും അമ്മയുടെ കൂടെ നിന്ന് പാചകജോലി പഠിക്കുന്നത് പില്‍ക്കാലത്ത് ഉപകാരപ്പെടും. ഭാവിയില്‍ പുറത്തുപോയി പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമൊക്കെയാണ് ഇതിന്‍റെ ആവശ്യകത നമുക്ക് മനസ്സിലാകുന്നത്. പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്, പച്ചക്കറി കൃഷി ചെയ്യുന്നത്, ഗ്യാസ് സിലിണ്ടണ്ടര്‍ മാറ്റി പിടിപ്പിക്കുന്നത്, ബള്‍ബ്, സ്വിച്ച് തുടങ്ങിയവ മാറ്റുന്നത് എന്നു തുടങ്ങി അനുദിനജീവിതത്തില്‍ ഏവര്‍ക്കും ആവശ്യമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഭാവിജീവിതത്തില്‍ വളരെയേറെ പ്രയോജനപ്പെടുന്നതാണ്.
മലയാളികള്‍ പൊതുവേ വിമുഖത കാണിക്കുന്ന മേഖലകളാണ് റോഡുനിയമങ്ങള്‍ പാലിക്കുന്നതിലെ അലസത, പോഷകമൂല്യമുള്ള ആഹാരം കഴിക്കുന്നതിലുള്ള വീഴ്ച (രുചിക്കു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു) മറ്റുള്ളവരെ ആദരിക്കുന്നതിലുള്ള ആഹാരം മടി എന്നിവ. ഈ മേഖലകളെക്കുറിച്ച് മനസ്സിലാക്കണം. നമ്മുടെ വ്യക്തിത്വത്തെ പക്വതയിലേക്ക് വളര്‍ത്താനുള്ള സാധ്യതകള്‍ കണ്ടെണ്ടത്തിയാല്‍ അതുപ്രയോജനപ്പെടുത്താനും മറക്കരുത്. ചുരുക്കത്തില്‍, നവമായ ചിന്തകളും ബോധ്യങ്ങളുമുള്ളവരായി മാറാന്‍ ഈ അവധിക്കാലം നമ്മെ സഹായിക്കട്ടെ.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080283