ഐഐഎസ്‌സിയിൽ 4– വർഷ ബാച്‍ലർ ഓഫ് സയൻസ് (റിസർച്) പ്രോഗ്രാമിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം.


ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) 4– വർഷ ബാച്‍ലർ ഓഫ് സയൻസ് (റിസർച്) പ്രോഗ്രാമിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. www.iisc.ac.in/ug മാത‌്സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, മെറ്റീരിയൽസ്, ഏർത്ത് & എൻവയൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ സ്പെഷലൈസ് ചെയ്യാം. താൽപര്യമുള്ളവർക്ക് ഒരു വർഷം കൂടി പഠിച്ച് മാസ്റ്റർ ബിരുദം നേടാം; നേരിട്ട് പിഎച്ച്ഡി ഗവേഷണവുമാകാം. സിഎസ്‌ഐആർ നെറ്റ് എഴുതി യോഗ്യത തെളിയിക്കണം. ജൂനിയർ റിസർച് ഫെലോഷിപ് ലഭിക്കും. 2020ൽ പ്ലസ്‌ടു (മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി) ജയിച്ചവരെയും 2021ൽ പരീക്ഷയെഴുതുന്നവരെയുമാകും പ്രവേശനത്തിനു പരിഗണിക്കുക. 60% മാർക്ക് വേണം; പട്ടികവിഭാഗം വിദ്യാർഥികൾക്കു പ്ലസ്ടു ജയവും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509963