ടെലഗ്രാം വോയ്സ് കോൾ ഫീച്ചർ ഉപയോഗിക്കാം



മെസഞ്ചർ അപ്ലിക്കേഷനുകളിലൊന്നാണ് ടെലിഗ്രാം. ടെലിഗ്രാം വീഡിയോ, വോയ്‌സ് കോളുകൾക്കായും ഉപയോഗിക്കാം. നിങ്ങൾക്ക് അതിവേഗ കണക്ഷനുള്ള ഒരു ഡാറ്റ പ്ലാൻ ഉണ്ടെങ്കിലോ സ്ഥിരമായ വൈഫൈ കണക്ഷനുമായി കണക്റ്റുചെയ്‌തിട്ടുണ്ടെങ്കിലോ, നിങ്ങൾക്കും അപ്ലിക്കേഷന്റെ വീഡിയോ, വോയ്‌സ് കോളുകൾ ഉപയോഗിക്കാൻ കഴിയും.
സ്റ്റെപ്പ് 1: ടെലിഗ്രാമിൽ ആരെയാണോ കോൾ ചെയ്യാനുദ്ദേശിക്കുന്നത് അവരുടെ ചാറ്റ് തുറക്കുക. ഇതിനായി ആദ്യം, ടെലിഗ്രാം തുറന്ന് നിങ്ങൾ വിളിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റിന്റെ ചാറ്റ് വിൻഡോ തുറന്നാൽ മതി.
സ്റ്റെപ്പ് 2: മുകളിൽ വലതുവശത്തുള്ള മൂന്ന്കുത്തുകളുള്ള മെനു തുറക്കുക
സ്റ്റെപ്പ് 3: നിങ്ങളുടെ കോൺ‌ടാക്റ്റിനെ വിളിക്കുക.

ഒരു ഗ്രൂപ്പിലെ എല്ലാവരുമായും ഒരേസമയം സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഗ്രൂപ്പ് വോയ്സ് ചാറ്റ് ഉപയോഗിക്കാം. ടെലിഗ്രാമിൽ ഇതുവരെ ഗ്രൂപ്പ് വോയ്‌സ് കോൾ ഇല്ല. എന്നിരുന്നാലും, അതിന് പകരം വോയ്‌സ് ചാറ്റ് മോഡ് ഉപയോഗിക്കാം. അവിടെ ഗ്രൂപ്പ് അംഗങ്ങളോട് കോളിന് സമാനമായ ഒരു തത്സമയ വോയ്‌സ് ചാറ്റ് നടത്താൻ കഴിയും. അവിടെ ആർക്കും ചാറ്റിൽ നിന്ന് ഇറങ്ങിപ്പോവാനും ആവശ്യമുള്ളപ്പോൾ വീണ്ടും ചേരാനുമാകും.
സ്റ്റെപ്പ് 1: ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് തുറക്കുക.
സ്റ്റെപ്പ് 2: ഗ്രൂപ്പ് ഡീറ്റെയിൽസ് പേജ് തുറക്കുന്നതിന് ഗ്രൂപ്പിന്റെ പേരിൽ ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 3: മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ ക്ലിക്കുചെയ്‌ത് വോയ്‌സ് ചാറ്റ് തിരഞ്ഞെടുക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509863